കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്.(6-month-old baby found dead with throat slit in Angamaly)
കഴുത്തിനു മുറിവേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിലാണ് കിടത്തിയിരുന്നത്. കുഞ്ഞിന്റെ അമ്മ അടുക്കളയിലായിരുന്നു.
കുഞ്ഞിന്റെ അമ്മൂമ്മയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ ചുരുളഴിക്കാൻ വീട്ടിലുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പോലീസ് അന്വേഷണത്തിനു ശേഷം മാത്രമേ വ്യക്തമാകൂ.