
നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. അസിസ്റ്റന്‍റ് സര്‍ജന്‍ – 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II – 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് II – 250, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II – 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ കഴിഞ്ഞ് അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്‍റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണ്.
കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള UIT മണ്ണടി സെൻ്ററിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് പത്തനംതിട്ട അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ 28.57 ആർ ഭൂമി കേരള സര്‍വ്വകലാശാലയുടെ പേരില്‍ പാട്ടത്തിന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ആര്‍ ഒന്നിന് പ്രതിവര്‍ഷം 100 രൂപ ഇടാക്കി 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.