
മലപ്പുറം: ആതവനാട് ഗവണ്‍മെന്റ് ഹൈ സ്കൂളില്‍ വിദ്യാർത്ഥികൾക്ക് ചിക്കൻ പോക്സ് പിടിപെട്ടതായി റിപ്പോർട്ട്(chicken pox). സ്കൂളിലെ 57 വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. രോഗ വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂളിലെ എല്‍പി, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തേക്ക് അവധി നൽകി സ്കൂൾ അടച്ചു.
അതേസമയം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച കർശന നിർദേശങ്ങളോടെ ഹൈസ്കൂള്‍ ക്ലാസുകള്‍ തുടരും. പനിയോ ജലദോഷമോ ഉൾപ്പടെ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
എന്നാൽ സ്കൂളിൽ വരുന്ന വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.