തൃശ്ശൂരിൽ 55കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ | Dead

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി
55-year-old man found dead in a pond in Thrissur, Hands tied

തൃശ്ശൂർ:എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് മാത്യൂസ് (55) ആണ്. ഇന്ന് രാവിലെ ആറരയോടെയാണ് മാത്യൂസ് കുളത്തിൽ വീണുകിടക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻതന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.(55-year-old man found dead in a pond in Thrissur, Hands tied)

മരിച്ച മാത്യൂസിൻ്റെ കൈ രണ്ടും തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com