
അൻവർ ഷരീഫ്
കോഴിക്കോട് : സിറ്റിയിലെ ലോഡ്ജുകൾ, വാടക വീടുകൾ എന്നിവിടങ്ങളിൽ താമസിച്ച് കാറിൽ സഞ്ചരിച്ച് ജില്ലയിലെ പലയിടങ്ങളിലായി എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിൽ(MDMA). പന്തീരാങ്കാവ് സ്വദേശി ഒളവണ്ണ എടകുറ്റിപുറം ദിൽഷാദ് (31) എന്നയാളാണ് പിടിയിലായത്. ഇയാൾ വിൽപനക്കായി കൊണ്ടു വന്ന MDMA പിടികൂടി.
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ കെ.എ ബോസിന് കിട്ടിയ രഹസ്യ വിവരത്തിൽ ഒരു മാസത്തോളമായി ദിൽഷാദ് സിറ്റി ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാൾ ഒടുമ്പ്ര കടുപ്പിനി റോഡിൽ കിഴക്കെ കുന്നത്ത് പറമ്പത്ത് ഭാഗത്ത് വാടക വീട് എടുത്ത് താമസിച്ച് ലഹരി കച്ചവടം നടത്തുകയാണെന്ന് മനസ്സിലാക്കിയ നല്ലളം പോലീസ് ഇയാളെ പിടികൂടാൻ എത്തിയതിൽ ആ സമയം കാറിൽ വീട്ടിലേക്ക് വന്ന ദിൽഷാദ് പോലീസിനെ കണ്ടയുടനെ കാർ നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു.
ആ സമയം ഡാൻസാഫും നല്ലളം പോലീസും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇയാൾ വന്ന കാറിൽ MDMA ഉണ്ടെന്ന വിവരം പോലീസിന് മനസ്സിലായതിൽ ലോക്ക് ചെയ്ത കാറിൻ്റെ ചില്ല് തകർത്ത് ഡോർ തുറന്ന് പരിശോധിച്ചതിൽ കാറിൽ നിന്നും 51 ഗ്രാം MDMA കണ്ടെടുത്തു. ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ പരിശോധന നടത്തിയെങ്കിലും അവിടെ നിന്നും ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. ഓടി രക്ഷപ്പെട്ട പ്രതിയെ സംബന്ധിച്ച രേഖകളും, അയാൾ ഉപയോഗിച്ച് മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
രക്ഷപ്പെട്ട ദിൽഷാദ് സ്ഥിരം കുറ്റവാളിയാണ്. ജില്ലയിലെ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ പിടിച്ചു പറി, അടിപിടി, പോക്സോ കേസുകളുണ്ട്. ബീച്ച് , മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും, യുവതിക്കൾക്കും ലഹരി നല്കുന്ന മുഖ്യ കണ്ണിയായാ പ്രതിക്കായുള്ള തിരച്ചിൽ നല്ലളം പോലീസും, ഡാൻസാഫും ഊർജ്ജിതമാക്കി.
നല്ലളം സ്റ്റേഷനിലെ എസ്.ഐ നെയിൽ ഹെക്ടർ ഫെർണാണ്ടസ് , ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ അബ്ദുറഹ്മാൻ കെ, സരുൺ കുമാർ പി.കെ, തൗഫീക്ക് .ടി.കെ, ലതീഷ് എം.കെ, ഷിനോജ് എം , ശ്രീശാന്ത് എൻ.കെ, അഭിജിത്ത് പി, അതുൽ ഇ.വി, ദിനീഷ് പി.കെ, മുഹമദ്ദ് മഷ്ഹൂർ കെ.എം നല്ലളം സ്റ്റേഷനിലെ എസ്.ഐ ബാലു കെ അജിത്ത്, അരുൺ ഘോഷ്, സുഭഗ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.