കൊച്ചി: ഒരു മണിക്കൂറിൽ 500 അപ്പം! മിനിറ്റിൽ 60 ഇഡലി, മണിക്കൂറിൽ 2000 പിടി, ഇതേസമയത്ത് തന്നെ 1000 ഇടിയപ്പം, മണിക്കൂറിൽ 4000 വരെ ചപ്പാത്തികൾ. എക്സ്പോയിൽ തരംഗം തീർക്കുകയാണ് ഈ സ്റ്റാൾ.
ഒരേസമയം 16 ചട്ടികളിലാണ് ഓട്ടോമാറ്റിക് അപ്പം മെഷീൻ പ്രവർത്തിക്കുന്നത്. ചട്ടികൾ കറങ്ങിക്കൊണ്ടിരിക്കും. വേഗത നിയന്ത്രിക്കാനുമാകും. വേണ്ടവർക്കെല്ലാം അപ്പം രുചിച്ചു നോക്കാനും അവസരമുണ്ട്.
ചപ്പാത്തി മെഷീനുകൾ പല വിധമുണ്ട്. സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക്, ഹാഫ് കുക്ക്ഡ് ചപ്പാത്തി, ഹാഫ് കുക്ക്ഡ് ചപ്പാത്തി മെഷീനുകൾ. ഓരോന്നിൻ്റെയും ഉൽപാദനക്ഷമത വ്യത്യസ്തം.
മുഴുവൻ സ്റ്റെയിൻലെസ് സ്റ്റീലിൽ തീർത്ത ഇഡലി ബോക്സ് 2 കിലോവാട്ട് വൈദ്യുതിയിലും 1/2 കിലോഗ്രാം എൽപിജിയിലും പ്രവർത്തിക്കുന്നവയുണ്ട്. പിടിയും പൊറോട്ടയും പത്തിരിയുമൊക്കെ ഉണ്ടാക്കാനും
യന്ത്രങ്ങൾ ഒരുങ്ങിയിട്ടുണ്ട്. പൊറോട്ടയുണ്ടാക്കുന്ന മെഷീന് മണിക്കൂറിൽ 1000 എണ്ണമാണ് കപ്പാസിറ്റി.
--