സംസ്കാര ചടങ്ങിന് കുഴി എടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണു : ഇടുക്കിയിൽ 50കാരന് ദാരുണാന്ത്യം | Concrete slab

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സംസ്കാര ചടങ്ങിന് കുഴി എടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണു : ഇടുക്കിയിൽ 50കാരന് ദാരുണാന്ത്യം | Concrete slab
Published on

ഇടുക്കി: സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് ഒരാൾ മരിച്ചു. ഇടുക്കി മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് ഈ ദാരുണ സംഭവം. മുങ്കലാർ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്.(50-year-old man died tragically in Idukki by concrete slab falling on him )

കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഒരാൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഴിയെടുക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് കുഴിയിലേക്ക് വീഴുകയായിരുന്നു.

ഈ സമയം കുഴിയെടുത്തുകൊണ്ടിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് പതിച്ചത്. സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com