കണ്ണൂർ : വീട്ടുവരാന്തയിലെ ഗ്രില്ലിൽ നിന്നും ഷോക്കേറ്റ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. മട്ടന്നൂർ കൊളാരിയിലാണ് സംഭവം. ഉസ്മാൻ്റെ മകനായ മുഹിയുദ്ദീനാണ് മരിച്ചത്. (5 Year old electrocuted to death)
ഗ്രില്ലിലെ മിനിയേച്ചർ ലൈറ്റിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതം ഏറ്റത്. തലശ്ശേരി ജില്ലാ ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്. നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.