
കണ്ണൂര്‍: പേവിഷ ബാധയെ തുടർന്ന് അഞ്ച് വയസുകാരന് മരിച്ചു(Rabies). സേലം സ്വദേശി മണിയുടെ മകന് ഹരിത്ത് ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്സിന് സമീപത്തുവച്ച് കഴിഞ്ഞ മേയ് 31നാണ് കുട്ടിയെ തെരുവുനായ കടിച്ചത്. തെരുവ് നായ കുട്ടിയുടെ മുഖത്താണ് ആക്രമിച്ചത്.
തുടർന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 ദിവസമായി കുട്ടി ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കുട്ടി മരണമടഞ്ഞത്. അതേസമയം തെരുവ് നായയുടെ ആക്രമണം ഉണ്ടായ അന്നേദിവസം തന്നെ കുട്ടി പേവിഷബാധയ്ക്ക് എതിരായി വാക്‌സിൻ എടുത്തിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.