

മെഡിക്കല്‍ പണപ്പെരുപ്പം ഉയരുകയും പ്രായമാകുന്തോറും ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ മാറുകയും ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍, എല്ലാവര്‍ക്കുമുള്ള ആരോഗ്യ പോളിസിക്ക് അപ്പുറത്തേക്കുള്ള ഓപ്ഷനുകള്‍ തേടുന്നു. ദീര്‍ഘകാല മൂല്യം, സംരക്ഷണം, പെട്ടെന്നുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള വഴക്കം എന്നിവ വാഗ്ദാനം ചെയ്യുന്ന പദ്ധതികളിലാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അര്‍ത്ഥവത്തായ, തുടര്‍ ആനുകൂല്യങ്ങള്‍, കവറേജില്‍ കൂടുതല്‍ നിയന്ത്രണം എന്നിവ വാഗ്ദാനം ചെയ്യുന്ന ശക്തവും കേന്ദ്രീകൃതവുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ക്കായുള്ള ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുന്നു.
അതുകൊണ്ടാണ് എസ്ബിഐ ജനറല്‍ ഹെല്‍ത്ത് ആല്‍ഫ പോലുള്ള വൈവിധ്യമാര്‍ന്ന വ്യക്തിഗതവല്‍ക്കരണ ഓപ്ഷനുകളും, നിരവധി ആഡ്-ഓണുകളും, കസ്റ്റമൈസുചെയ്യാവുന്ന ഇന്‍ഷുര്‍ തുക പരിധികളും ഉള്‍ക്കൊള്ളുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, അനുയോജ്യതയും സമഗ്ര സംരക്ഷണവും അന്വേഷിക്കുന്ന ഉപഭോക്താക്കളില്‍ കൂടുതല്‍ ജനപ്രീതി നേടുന്നത്.
എസ്ബിഐ ജനറല്‍ ഹെല്‍ത്ത് ആല്‍ഫ തിരഞ്ഞെടുക്കേണ്ടതിന്‍റെ അഞ്ച് പ്രധാന കാരണങ്ങള്‍ ഇതാ:
1. സ്വന്തം താല്പര്യത്തിനനുസരിച്ച് പൂര്‍ണ്ണമായ കസ്റ്റമൈസേഷന്‍
ഹെല്‍ത്ത് ആല്‍ഫ പരമ്പരാഗത മോഡലില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു പ്ലാനാണ്. 50ത്തിലധികം കവറേജ് ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന, പരമാവധി സൗകര്യത്തോടെ പൂര്‍ണ്ണമായി കസ്റ്റമൈസ് ചെയ്യാവുന്ന ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമാണിത്. 'യുവര്‍ ഹെല്‍ത്ത്, യുവര്‍ കവര്‍, യുവര്‍ വേ' എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്ന വിധത്തില്‍, വ്യക്തികളുടെ ജീവിതശൈലിയുടെയും ആരോഗ്യ ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വന്തം ഹെല്‍ത്ത് പ്ലാന്‍ സ്വതന്ത്രമായി രൂപപ്പെടുത്താന്‍ ഉപഭോക്താക്കളെ കരുത്തരാക്കുന്നു.
ഉപഭോക്താക്കള്‍ക്ക് ലഭ്യമായ നേട്ടങ്ങളുടെ പരിധികള്‍ ക്രമീകരിക്കാനും, വെയിറ്റിംഗ് പീരിയഡുകള്‍ മാറ്റാനും ഇതിലൂടെ കഴിയും. അതായത്, ആവശ്യങ്ങള്‍ക്കനുസരിച്ച് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ അവരുടെ ഹെല്‍ത്ത് പ്ലാന്‍ രൂപകല്‍പ്പന ചെയ്യാനാകും.
2. അണ്‍ലിമിറ്റഡ് സം ഇന്‍ഷ്വേര്‍ഡ് ഉള്‍പ്പെടുന്ന ഹൈ-കവര്‍ പ്രൊട്ടക്ഷന്‍
ആരോഗ്യച്ചെലവ് വേഗത്തില്‍ ഉയരുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് ഗുരുതര രോഗങ്ങളോ ദീര്‍ഘകാല ആശുപത്രി വാസമോ ഉണ്ടായാല്‍ വന്‍ മെഡിക്കല്‍ ചെലവുകള്‍ക്ക് സാധ്യത കൂടുതലാണ്. ഹെല്‍ത്ത് ആല്‍ഫ ഇതിന് പരിഹാരമായി 5 ലക്ഷം രൂപ മുതല്‍ പരിധിയില്ലാത്ത ഇന്‍ഷ്വേര്‍ഡ് തുക വരെ വ്യത്യസ്ത ഓപ്ഷനുകള്‍ നല്‍കുന്നു. കുടുംബങ്ങള്‍ക്ക് ഇത് ശക്തമായ ദീര്‍ഘകാല സാമ്പത്തിക സംരക്ഷണം നല്‍കും.
കൂടാതെ, എന്‍ഡ്ലെസ് സം ഇന്‍ഷ്വേര്‍ഡ് ആനുകൂല്യം, അടിസ്ഥാന കവറേജിനപ്പുറം ഒരു പ്രധാന ആശുപത്രി ക്ലെയിം പരിരക്ഷിക്കുന്നതിലൂടെ അധിക സുരക്ഷാ കൂടി ചേര്‍ക്കുന്നു, ഉയര്‍ന്ന ചെലവുള്ള മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങളില്‍ പോലും ഉപഭോക്താക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു.
3. ജീവിതത്തിലെ പ്രധാന ഘട്ടങ്ങള്‍ക്കുള്ള ശക്തമായ തുടര്‍ച്ചാ ആനുകൂല്യങ്ങള്‍
'പ്ലാന്‍ എഹെഡ്' എന്ന ഓപ്ഷണല്‍ കവറിലൂടെ കുടുംബങ്ങള്‍ക്ക് വിവാഹം, കുഞ്ഞിന്‍റെ ജനനം തുടങ്ങിയ പ്രധാന ജീവിത സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കവറേജ് വികസിപ്പിക്കാം. പോളിസി ഹോള്‍ഡര്‍ സമ്പാദിച്ച വെയിറ്റിംഗ് പീരിയഡ് തുടര്‍ച്ചാ ആനുകൂല്യം പുതുതായി വിവാഹിതയായ ഭാര്യയ്ക്കോ (35 വയസ്സ് വരെ) ജനിച്ച കുഞ്ഞുങ്ങള്‍ക്കോ (പരമാവധി 2 പേര്‍) ലഭിക്കും, അവര്‍ വിവാഹം/ജനനം കഴിഞ്ഞ് 120 ദിവസത്തിനുള്ളില്‍ പോളിസിയില്‍ ചേര്‍ക്കപ്പെട്ടിരിക്കണമെന്ന് മാത്രം.
4. ജിം & സ്പോര്‍ട്സ് പരിക്കിനുള്ള കവര്‍
ഫിറ്റ്നസ്, വെല്‍നസ് എന്നിവയില്‍ കൂടി വരുന്ന താല്പര്യം മനസ്സിലാക്കി, ഹെല്‍ത്ത് ആല്‍ഫ, ഹോബി സ്പോര്‍ട്സിലോ പ്രതിദിന ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളിലോ ഉണ്ടായ പരിക്കുകള്‍ക്കായുള്ള വ്യവസായത്തിലെ ആദ്യത്തേതും പ്രത്യേകതയുള്ളതുമായ ഒരു ആഡ്-ഓണ്‍ നല്‍കുന്നു. ഇതില്‍ സ്പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍, ഡയഗ്നോസ്റ്റിക് പരിശോധനകള്‍, നിര്‍ദേശിച്ച മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി എന്നിവ ഉള്‍പ്പെടെ ഒപിഡി ആനുകൂല്യങ്ങള്‍ ലഭിക്കും.
5. ക്ലെയിം-ഫ്രീ വര്‍ഷങ്ങള്‍ക്ക് 10 മടങ്ങ് വരെ ക്യൂമുലേറ്റീവ് ബോണസ്
ഹെല്‍ത്ത് ആല്‍ഫയുടെ 10 മടങ്ങ് ക്യൂമുലേറ്റീവ് ബോണസ് എന്നത് വ്യവസായത്തിലെ ഏറ്റവും ആകര്‍ഷകമായ ബോണസ് ഘടനകളിലൊന്നാണ്. ഒരു വര്‍ഷം ക്ലെയിം ഇല്ലാതെ പോയാല്‍, അതിന്‍റെ അടിസ്ഥാന സം ഇന്‍ഷ്വേര്‍ഡിന്‍റെ 10 മടങ്ങ് കവറേജ് വര്‍ധിപ്പിക്കാം. ഇതിലൂടെ വര്‍ഷങ്ങള്‍ നീളുന്തോറും കുടുംബങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കും, കൂടാതെ ഉയരുന്ന മെഡിക്കല്‍ ചെലവുകള്‍ക്കനുസരിച്ച് ശക്തമായ സുരക്ഷാ വലയം സൃഷ്ടിക്കാനും കഴിയും.
ആരോഗ്യ ആവശ്യങ്ങള്‍ വൈവിധ്യമാര്‍ന്നതാകുകയും സാമ്പത്തിക അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഉപഭോക്താക്കള്‍ ആഴവും, വഴക്കവും, ദീര്‍ഘകാല സംരക്ഷണവുമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകളെയാണ് ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്. കസ്റ്റമൈസേഷന്‍ മുതല്‍ ഉയര്‍ന്ന കവറേജ് പരിധികള്‍, ലൈഫ് മൈല്‍സ്റ്റോണ്‍ തുടര്‍ച്ചാ ആനുകൂല്യങ്ങള്‍, വെല്‍നസ് കേന്ദ്രീകൃത ഓപ്ഷനുകള്‍ എന്നിവയൊക്കെയായി ഹെല്‍ത്ത് ആല്‍ഫ ഈ ആവശ്യങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കുന്നു.
10 മടങ്ങ് ക്യൂമുലേറ്റീവ് ബോണസ്, ജിം & സ്പോര്‍ട്സ് പരിക്ക് കവര്‍ പോലുള്ള വ്യവസായത്തിലെ ആദ്യ ആനുകൂല്യങ്ങളോടൊപ്പം പരിധിയില്ലാത്ത സം ഇന്‍ഷ്വേര്‍ഡ് പോലുള്ള പ്രത്യേക കവറുകളും ലഭ്യമാക്കിയതുകൊണ്ട്, മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടുന്ന, ഭാവിയിലേക്ക് സജ്ജമായ ഒരു ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ പ്ലാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്. മനസ്സമാധാനവും ഉറച്ച സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്ന ഒരു ശക്തമായ പദ്ധതി എന്ന നിലയില്‍ ഇത് ശ്രദ്ധേയമാണ്.