അട്ടപ്പാടിയിലടക്കം പട്ടികവർഗ മേഖലകളിൽ 5 ജി

അട്ടപ്പാടിയിലടക്കം പട്ടികവർഗ മേഖലകളിൽ 5 ജി
Published on

തിരുവനന്തപുരം: വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതിക വിദ്യയിൽ അതിവേഗ ഫൈവ് ജി സേവനങ്ങളെത്തി. പാലക്കാട് അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളിലാണ് 5 ജി ഇൻറർനെറ്റ് സേവനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തത്. സങ്കേതങ്ങളിലെ താമസക്കാരുമായും വിദ്യാർഥികളുമായും മന്ത്രി ഓൺലൈനിൽ സംസാരിച്ചു. പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കിയത്.

അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗൻവാടികളിലുമാണ് 5 ജി സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ 1200 ഓളം തദ്ദേശീയ സങ്കേതങ്ങളിൽ ഇൻ്റർനെറ്റ് സൗകര്യമുണ്ട്. കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ കാലാവസ്ഥ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ- ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതുവഴി നടത്താൻ സാധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com