ആലപ്പുഴ: തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കൾ സംഘം ചേർന്ന് പോലീസിനെ വളയുകയും ആക്രമിക്കുകയും ചെയ്തത്.(5 arrested on Attack on police during festival in Alappuzha)
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹസീർഷ, ചേർത്തല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സനൽ എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.