49-ാമത് വയലാർ അവാർഡ് സമർപ്പണവും, വയലാർ വർഷം 2025-26 ഉദ്ഘാടനവും ഇന്ന്

12 വർഷം വയലാർ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്ന പ്രൊഫ. എം. കെ. സാനു മാസ്റ്ററിനെ ചടങ്ങിൽ അനുസ്‌മരിക്കും.
49-ാമത് വയലാർ അവാർഡ് സമർപ്പണവും, വയലാർ വർഷം 2025-26 ഉദ്ഘാടനവും ഇന്ന്
Published on

2025-ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ് മഹാകവി വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് (തിങ്കളാഴ്ച്ച) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരത്തിന് അർഹമായ 'തപോമയിയുടെ അച്ഛൻ' എന്ന കൃതിയുടെ രചയിതാവായ ശ്രീ. ഇ. സന്തോഷ്‌കുമാറിന്, വയലാർ ട്രസ്റ്റ് പ്രസിഡന്റ്റ് ശ്രീ. പെരുമ്പടവം ശ്രീധരൻ സമർപ്പിക്കും.

വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. 2025 ഒക്ടോബർ 27ന് ആരംഭിച്ച് 2026 ഒക്ടോബർ 27ന് സമാപിക്കുന്ന ഈ പരിപാടി, ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കിക്കൊണ്ടാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 49 വയലാർ അവാർഡ് ജേതാക്കളെയും കൃതികളെയും പ്രതിനിധീകരിച്ച് വയലാർ അവാർഡ് ജേതാക്കളായ ശ്രീ. പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, കെ.പി. രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, റ്റി.ടി. രാമക്യ ഷ്ണൻ, വി.ജെ. ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ, എസ്. ഹാരിഷ്, ബെന്യാമിൻ, അശോകൻ ചരുവിൽ, ഇ. സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് വയലാറിൻ്റെ സ്‌മരണയ്ക്കായി 50 സ്‌മൃതി ദീപം തെളിയിച്ച് നിർവഹിക്കും.

12 വർഷം വയലാർ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്ന പ്രൊഫ. എം. കെ. സാനു മാസ്റ്ററിനെ ചടങ്ങിൽ അനുസ്‌മരിക്കും.

ചെന്നൈ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മലയാളം ഐച്ഛികവിഷയമായി എടുത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള 5000 രൂപയുടെ വയലാർ രാമവർമ്മ സ്കോളർഷിപ്പ്, മാസ്‌റ്റർ ധരൻ വി. അജിക്ക്

ചടങ്ങിൽ സമ്മാനിക്കും. അവാർഡ് സമർപ്പണ ചടങ്ങിൽ വയലാറിൻ്റെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോ. കെ. ആർ. ശ്യാമയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ: വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത അവതരണവും വയലാറിൻ്റെ കവിതയെ ആസ്‌പദമാക്കി വയലാറിൻ്റെ ചെറുമകൾ ശ്രീമതി രേവതി വർമ്മ നേതൃത്വം നൽകി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ന്യത്താവിഷ്കാരവും ശ്രീ. എൻ.എസ്. സുമേഷ് കൃഷ്‌ണൻ്റെ കവിതാലാപനവും പ്രമുഖ പിന്നണി ഗായകരുടെ നേതൃത്വത്തിൽ 12 ഗായകർ പങ്കെടുക്കുന്ന വയലാർ ഗാനസന്ധ്യയും ഉണ്ടായിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com