മകളുമായുള്ള ബന്ധത്തിൽ എതിർപ്പ് : പാലക്കാട് 47കാരനെ അയൽവാസി വെട്ടിക്കൊന്നു, അറസ്റ്റ് | Hacked to death

രാജാമണിയാണ് കൊല്ലപ്പെട്ടത്
47-year-old man hacked to death by neighbor in Palakkad
Updated on

പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ ക്രൂരമായ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതി സ്വദേശി രാജാമണി (47) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ കാട്ടിലേക്ക് ഒളിവിൽ പോയ അയൽവാസി രാഹുലിനെ ഇന്ന് പുലർച്ചെ മംഗലംഡാം പോലീസ് പിടികൂടി.(47-year-old man hacked to death by neighbor in Palakkad)

രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധത്തെ രാജാമണി ശക്തമായി എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ വീടിന് സമീപത്ത് വെച്ച് ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടായി.

പ്രകോപിതനായ രാഹുൽ കൊടുവാൾ ഉപയോഗിച്ച് രാജാമണിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇന്ന് പുലർച്ചെയാണ് രാഹുൽ പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com