തിരുവനന്തപുരം : 46–ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. 1979 സെപ്റ്റംബർ 2നാണ് ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിജയൻ വിവാഹം കഴിച്ചത്.
വിവാഹവാർഷികദിനത്തിൽ തന്റെ വിവാഹച്ചിത്രം ഒരുമിച്ചുള്ള നാൽപ്പത്തിയാറ് വർഷങ്ങൾ എന്ന അടിക്കുറിപ്പോടെ സോഷ്യൽമീഡിയയിൽ പിണറായി വിജയൻ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അർപ്പിക്കുന്നത്. മന്ത്രി വി.ശിവന്‍കുട്ടി വിവാഹക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്.
തലശേരിയിലെ സെന്റ് ജോസഫ്സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു പിണറായി വിജയന്റെ വിവാഹം. അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനാണു വിവാഹത്തിനു ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്.