കൊല്ലത്ത് 44കാരൻ മരണപ്പെട്ടത് പേവിഷബാധ കാരണമെന്ന് നിഗമനം |man death

കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് മരിച്ചത്.
man death
Published on

കൊല്ലം : കൊല്ലം കടയ്ക്കലിൽ 44കാരൻ മരണപ്പെട്ടത് പേവിഷബാധ കാരണമെന്ന് നിഗമനം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com