

കാസർകോട്: കാസർകോട് കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധയേറ്റു ( Food Poisoning). 40 വിദ്യാർത്ഥികളും 4 അധ്യാപകരും ഉൾപ്പെടെ 44 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ഇന്നലെ (നവംബർ 22) വിനോദയാത്ര പോയ സംഘമാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയത്. കുട്ടികളും അധ്യാപകരും ബാണാസുര സാഗർ അണക്കെട്ടിന് സമീപത്ത് നിന്ന് ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയ ശേഷമാണ് കുട്ടികൾക്ക് അവശതകൾ അനുഭവപ്പെട്ടത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. പരിശോധനാഫലം വന്നതിന് ശേഷമേ ഭക്ഷ്യവിഷബാധയുടെ കാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ.
A total of 44 people, including 40 students and 4 teachers, from Kasaragod Kakkad Govt. Higher Secondary School, sought medical treatment due to suspected food poisoning after returning from a trip to Wayanad.