ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 4090000 അയ്യപ്പഭക്തർ, മകരവിളക്ക് മഹോത്സവത്തിന് സജ്ജം

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 4090000 അയ്യപ്പഭക്തർ, മകരവിളക്ക് മഹോത്സവത്തിന് സജ്ജം
Published on

ഈ വർഷത്തെ മണ്ഡല – മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചുവെന്ന് ശബരിമല എഡിഎം അരുൺ എസ്. നായർ. ദിവസേന 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിൽ എത്താറുണ്ട്.

മകരവിളക്ക് മഹോത്സവത്തിന് അഞ്ച് ദിവസം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതൽ ഭക്തർ വന്നാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com