മുക്കുപണ്ടം പകരം വെച്ച് മുൻ ബാങ്ക് മാനേജർ തട്ടിയത് 40 കോടി; വ്യാജ സ്വർണ്ണം കസ്റ്റഡിയിലെടുത്ത് പൊലീസ്

മുക്കുപണ്ടം പകരം വെച്ച് മുൻ ബാങ്ക് മാനേജർ തട്ടിയത് 40 കോടി; വ്യാജ സ്വർണ്ണം കസ്റ്റഡിയിലെടുത്ത് പൊലീസ്

Published on

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ്ണം തട്ടിയെടുക്കാൻ വേണ്ടി മുൻ മാനേജർ പകരം വെച്ച വ്യാജ സ്വർണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മധ ജയകുമാർ വച്ച 26 കിലോ വ്യാജ സ്വർണ്ണമാണ് കണ്ടെടുത്തത്. ബാങ്കിൽ നിന്ന് 40 കോടിയോളം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വർണ പണയത്തിൽ വായ്പയെടുത്തത്. കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം ബാങ്കിലെത്തിയാണ് വ്യാജ സ്വർണ്ണം കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയം വെച്ച 26 കിലോ സ്വർണ്ണമാണ് ബാങ്ക് മാനേജർ കൂടിയായ ഇയാൾ കവർന്നത്. ഇതിന് പകരമായാണ് ഇത്രയും അളവിൽ വ്യാജ സ്വർണ്ണം വച്ചത്. 44 കിലോ സ്വർണ്ണമാണ് പണയമായി സ്വകാര്യ ധന കാര്യസ്ഥാപനം ബാങ്കിൽ വച്ചിരുന്നത്. ഇങ്ങനെ 72 സ്വർണ്ണ പണയ അക്കൗണ്ടുകളിലായി 40 കോടിയോളം രൂപ വായ്പ എടുക്കുകയും ചെയ്തു.

Times Kerala
timeskerala.com