കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. മരട് പോലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.(4-year-old girl brutally abused in Kochi, Mother arrested)
കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. പരിക്ക് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കിയപ്പോൾ, അമ്മ തന്നെ സ്ഥിരമായി അടിക്കുമായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റിലായ അമ്മയ്ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.