കളിക്കിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി: തൃശ്ശൂരിൽ 4 വയസ്സുകാരന് ദാരുണാന്ത്യം | Bottle cap

കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങിയതു മൂലം ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം
കളിക്കിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി: തൃശ്ശൂരിൽ 4 വയസ്സുകാരന് ദാരുണാന്ത്യം | Bottle cap
Published on

തൃശ്ശൂർ : കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയതിനെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.(4-year-old boy dies after swallowing bottle cap while playing in Thrissur)

കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ബോധരഹിതനായി നിലത്തു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ അടുത്തുള്ള മരത്തംകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുരുങ്ങിക്കിടക്കുന്നത് ഡോക്ടർമാർ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങിയതു മൂലം ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. മരണകാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com