പീച്ചി ഡാമിൻ്റെ 4 ഷട്ടറുകൾ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ഉയർത്തും: ജാഗ്രതാ നിർദേശം | Peechi Dam

മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്
പീച്ചി ഡാമിൻ്റെ 4 ഷട്ടറുകൾ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ഉയർത്തും: ജാഗ്രതാ നിർദേശം | Peechi Dam
Published on

തൃശൂർ : പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് (ഒക്ടോബർ 24) ഉച്ചയ്ക്ക് 12 മണിക്ക് ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ രണ്ട് ഇഞ്ച് (5 സെന്റിമീറ്റർ) വീതം ഉയർത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.(4 shutters of Peechi Dam will be raised this afternoon)

കെ.എസ്.ഇ.ബി.യുടെ ചെറുകിട വൈദ്യുതി നിലയത്തിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. ഇന്നലെ (23.10.2025) രാവിലെ മുതൽ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടും. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നത്.

ജാഗ്രതാ നിർദേശം

ഷട്ടറുകൾ ഉയർത്തുന്നതിലൂടെ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് ഏകദേശം 20 സെന്റിമീറ്റർ കൂടി ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കർശനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com