
തൃശൂർ: പീച്ചി ഡാമിൻ്റെ റിസർവോയറിൽ നാലു പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാലു പേരേയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേർ ഗുരുതര നിലയിലാണെന്ന് പൊലീസ് അറിയിച്ചു. പട്ടിക്കാട് സ്വദേശികളായ പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16), പീച്ചി സ്വദേശി നിമ ( 15) എന്നിവരാണ് അപകടത്തിൽ പെട്ടത്. കുട്ടികളുടെ നിലയിൽ ചെറിയ പുരോഗതി ഉണ്ടെന്നും വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ നാല് പേരും വെന്റിലേറ്ററിലാണ്.
നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ വന്നതായിരുന്നു മറ്റ് മൂന്നുപേർ. കുട്ടികൾ ഡാമിന്റെ കൈവരിയിൽ കയറി നിൽക്കവേ പാറയിൽ നിന്ന് വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഇവർ ഡാമിലേക്ക് വന്നത്. നാല് പേർക്കും നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ഉടൻ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.