കാസർഗോഡ് LDF സ്ഥാനാർത്ഥിയുടെ വീടിന് സമീപം 4 നാടൻ ബോംബുകൾ | Bombs

ഒരെണ്ണം നായ കടിച്ച് പൊട്ടിച്ചു
4 bombs found near Kasaragod LDF candidate's house
Updated on

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് വലിയ ആശങ്കയ്ക്കിടയാക്കി. കുബഡാജെ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രകാശിൻ്റെ വീടിന് സമീപത്തു നിന്നാണ് നാല് നാടൻ ബോംബുകൾ കണ്ടെത്തിയത്.(4 bombs found near Kasaragod LDF candidate's house)

ഇതിൽ ഒരെണ്ണം സമീപത്തുണ്ടായിരുന്ന നായ കടിച്ച് പൊട്ടിച്ചതോടെയാണ് പ്രദേശവാസികൾക്ക് വിവരമറിയാൻ സാധിച്ചത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com