ഓപ്പറേഷൻ നുംകൂറിൽ കണ്ടെത്തിയത് 36 വാഹനങ്ങൾ ; ദുല്‍ഖറടക്കം നേരിട്ട് ഹാജരാകണം |operation namkhor

35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് കമ്മിഷണര്‍ ടി.ടിജു.
operation namkhor
Published on

കൊച്ചി : ഓപ്പറേഷൻ നുംകൂറിൽ ഇന്നുമാത്രം കണ്ടെത്തിയത് 36 വാഹനങ്ങളെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡോ. ടിജു. ഭൂട്ടാനിൽ നിന്നുള്ള ഇരുനൂറിലേറെ വാഹനങ്ങളാണ് കേരളത്തിൽ ഉള്ളത്.മൂന്ന് സിനിമാ നടന്‍മാരുടേതുൾപ്പെടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് കമ്മിഷണര്‍ ടി.ടിജു അറിയിച്ചു.

ഈ വണ്ടികൾ വാങ്ങിയതിനോ പണം നല്കിയതിനോ രേഖകൾ ഒന്നുമില്ല. വാഹനങ്ങളുടെ ആദ്യത്തെ ഉടമസ്ഥൻ ആരാണെന്ന് പോലും അറിയാൻ രേഖകളില്ല. കെട്ടിച്ചമച്ച രേഖകൾ ഉപയോഗിച്ചാണ് ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെത്തിച്ചത്.ജി എസ് ടി, ഇൻഷുറൻസ് എന്നിങ്ങനെ നിരവധി കാര്യങ്ങളിലും രേഖകൾ കെട്ടിച്ചമച്ചതാണ്.

കേരളത്തിൽ തന്നെ 150 നും 200 നും ഇടയിൽ വണ്ടികളുണ്ടെന്നാണ് മനസിലാകുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഇതേ അവസ്ഥ തന്നെയാകും എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യൻ ആർമിയുടെ വരെ ഡോക്യുമെൻ്റ്സ് കൃത്രിമമായി ഉണ്ടാക്കി. അങ്ങിനെയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതെല്ലാം പരിവാഹൻ വെബ്സൈറ്റിൽ നോക്കുമ്പോൾ അവിടെ പോലും കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസി, അമേരിക്കൻ എംബസി എന്നിവയുടെയും കൃത്രിമ രേഖകൾ ഉണ്ടാക്കി. ആറുമാസത്തോളം കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ദുൽഖർ സൽമാൻ, പൃഥ്വിരാജ് , അമിത്‌ ചക്കാലക്കൽ തുടങ്ങിയ മൂന്ന് നടന്മാരുടെ വീട്ടിൽ പരിശോധന നടത്തി. പൃഥിരാജിന്റെ വാഹനങ്ങള്‍ ഒന്നും നിലവില്‍ പിടികൂടിയിട്ടില്ല. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടി. അമിത് ചക്കാലക്കലിന്റെ വീട്ടിൽ നിന്ന് ഒരു കാറാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇതും പരിശോധനയിൽ ഉൾപ്പെടുത്തും.

അറിഞ്ഞും അറിയാതെയും വാഹനങ്ങള്‍ വാങ്ങിയവരുണ്ട്. താരങ്ങള്‍ക്ക് ഇതില്‍ എത്ര പങ്കുണ്ട് എന്നതില്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ.നടന്‍മാരടക്കമുള്ളവര്‍ക്കെല്ലാം സമന്‍സ് കൊടുക്കും. മൊഴിയെടുക്കുകയും ചെയ്യും. ഉടമകള്‍ നേരിട്ട് ഹാജരായി രേഖകള്‍ കാണിക്കേണ്ടി വരും.

ഇന്ത്യ- ഭൂട്ടാൻ അതിർത്തി വഴി എത്തിക്കുന്ന വാഹനങ്ങളിൽ സ്വർണ്ണവും മയക്കുമരുന്നുകളും കടത്തുന്നതായി റവന്യൂ ഇന്റലിജൻസും മറ്റ് ഏജൻസികളും കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ഇത് ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ് ഇത്തരം നീക്കങ്ങൾ. ഇങ്ങനെ എത്തിക്കുന്ന വാഹനങ്ങളെല്ലാം പലരും വാങ്ങിയിരിക്കുന്നതും വിറ്റിരിക്കുന്നതും നിയമവിരുദ്ധമായാണ്. പലതിനും ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയില്ലെന്നും കസ്റ്റംസ് കമ്മീഷ്ണർ ഡോ. ടി ടിജു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com