ഇന്ത്യയിലെ വാട്ടര്‍ പ്യൂരിഫയര്‍ വില്പനയുടെ 32 ശതമാനവും മണ്‍സൂണ്‍ കാലത്തെന്ന് ക്രോമ പഠനം
കൊച്ചി: മണ്‍സൂണ്‍ കാലത്ത് ഉപഭോക്താക്കളുടെ ശ്രദ്ധ ജല സുരക്ഷയിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കും കൂടുതലായി പതിച്ചതിലൂടെ ഇന്ത്യയിലെ വാട്ടര്‍ പ്യൂരിഫയര്‍ വിപണി മുന്‍പില്ലാത്ത വിധത്തിലെ വളര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ചു. വാട്ടര്‍ പ്യൂരിഫയറുകളുടെ വാര്‍ഷിക വില്‍പനയില്‍ 32 ശതമാനത്തോളം നടക്കുന്നത് മഴക്കാലത്താണ്. ശക്തമായ ഇരട്ട അക്ക വളര്‍ച്ചയുമായി ഡിമാന്‍റില്‍ വന്‍ വര്‍ധനവുണ്ടാകുന്നതാണ് വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ കാണാനായത്. ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്‌ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയവ അടക്കമുള്ളവയെകുറിച്ചുള്ള അവബോധമാണിതിനു വഴി തുറന്നത്.
ഈ വിഭാഗത്തിലെ ഉപഭോക്തൃ സ്വഭാവത്തെ കുറിച്ചുള്ള ക്രോമയുടെ പഠനങ്ങള്‍ പ്രകാരം ആര്‍ഒ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങലിന്‍റെ കാര്യത്തില്‍ 31 ശതമാനവുമായി വടക്കേ ഇന്ത്യയാണ് മുന്നില്‍. തെക്കേ ഇന്ത്യ 30 ശതമാനവുമായി തൊട്ടു പിന്നിലുണ്ട്.
വൈദ്യുത വാട്ടര്‍ പ്യൂരിഫയറുകളില്‍ 90 ശതമാനത്തോളം ആര്‍ഒ സാങ്കേതികവിദ്യയിലുള്ളവയാണ്. ശേഷിക്കുന്ന വിഹിതം യുവി മോഡലുകള്‍ക്കാണ്. കറുപ്പു നിറത്തിനാണ് കൂടുതല്‍ ആവശ്യക്കാര്‍ ആര്‍ഒ യൂണിറ്റുകളില്‍ 62 ശതമാനവും യുവി യൂണിറ്റുകളില്‍ 53 ശതമാനവും ഇതാണ്. വെളുപ്പു നിറം ഏതാണ്ട് 30 ശതമാനത്തോളം വില്‍പന നടക്കുന്നു.
പകുതിയിലേറെ യൂണിറ്റുകളും യുഎഫ്, യുവി ഫില്‍ട്രേഷനാണ്. 15 ശതമാനം ആല്‍ക്കലൈന്‍ സംവിധാനവും എട്ടു ശതമാനം കോപര്‍ സാങ്കേതികവിദ്യയുമാണ്. മിനറലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സംവിധാനത്തിന് താല്‍പര്യം വര്‍ധിക്കുകയാണ്. 15,000 രൂപയ്ക്ക് മുകളിലുള്ള ഇത്തരം മോഡലുകള്‍ക്ക് പ്രിയം ഏറി വരികയാണ്.
ക്രോമ ഉപഭോക്താക്കളുടെ രീതികള്‍ സംബന്ധിച്ചു നടത്തിയ പഠനത്തില്‍ 2025 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എണ്ണത്തിന്‍റെ കാര്യത്തില്‍ 11 ശതമാനവും മൂല്യത്തിന്‍റെ കാര്യത്തില്‍ 12 ശതമാനവും വളര്‍ച്ചയുണ്ടായതായി കണ്ടെത്തി.
പ്രാദേശികമായി നോക്കുമ്പോള്‍ മഹാരാഷ്ട്രയാണ് ഏറ്റവും വലിയ വിപണി. വാട്ടര്‍ പ്യൂരിഫയര്‍ വില്പനയുടെ 25 ശതമാനവും അവിടെ നിന്നാണ്. തൊട്ടു പിന്നിലുള്ള കര്‍ണാടകയില്‍ 15 ശതമാനവും ഗുജറാത്തില്‍ 12 ശതമാനവുമാണ്. തെലുങ്കാന എട്ടു ശതമാനവും ഉത്തര്‍ പ്രദേശും ഡെല്‍ഹിയും ആറു ശതമാനം വീതവും വില്‍പന വിഹിതമാണ് കമ്പനിയുടെ വാട്ടര്‍ പ്യൂരിഫയറുകള്‍ക്കു നല്‍കുന്നത്.
നഗര മേഖലകളാണ് ഡിമാന്‍റ് കൂടുതൽ. പൂനെ, മുംബൈ പോലുള്ള മെട്രോപൊളിറ്റന്‍ മേഖലകള്‍ ഉപഭോഗത്തില്‍ മുന്നിലാണ്. മുന്‍നിര നഗരങ്ങളാണ് പ്രീമിയം റീട്ടെയില്‍ കേന്ദ്രങ്ങളുടെ കാര്യത്തില്‍ മുന്നില്‍. വാങ്ങല്‍ ശേഷിയും ആരോഗ്യ അവബോധവും കൂടുതലായതാണ് ഇതിനു കാരണം.
അണ്ടര്‍ ദി കൗണ്ടര്‍ (യുടിസി) പ്യൂരിഫയര്‍ സ്ഥാപിക്കലുകളുടെ കാര്യത്തില്‍ വര്‍ഷാവര്‍ഷം 30 ശതമാനം വളര്‍ച്ചയുണ്ടാകുന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രവണത. ഈ സംവിധാനത്തില്‍ സിങ്കിനു കീഴില്‍ സ്ഥാപിക്കുകയാണു ചെയ്യുന്നത്. ആധുനീക ഉപഭോക്തൃ ഡിമാന്‍റും ലളിതമായ രീതിയില്‍ അടുക്കളകളില്‍ മിനിമല്‍ ഡിസൈനില്‍ സ്ഥാപിക്കുന്നതും ഇതിനു വഴിയൊരുക്കുന്നു. യുടിസി പ്യൂരിഫയറുകളില്‍ വര്‍ധനവുണ്ടാകുമ്പോഴും 95 ശതമാനം ഉപഭോക്താക്കളും സ്റ്റാന്‍ഡേര്‍ഡ് വാട്ടര്‍ പ്യൂരിഫയറുകളാണ് വാങ്ങുന്നത്.