സാമ്പത്തിക ഞെരുക്കത്തിലും ചെയര്‍മാന് പുതിയ കാര്‍ വാങ്ങാന്‍ 30 ലക്ഷം| 30 lakhs To Buy a New Car For The Chairman

സാമ്പത്തിക ഞെരുക്കത്തിലും ചെയര്‍മാന് പുതിയ കാര്‍ വാങ്ങാന്‍ 30 ലക്ഷം| 30 lakhs To Buy a New Car For The Chairman
Published on

തിരുവനന്തപുരം: പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന് സാമ്പത്തിക ഞെരുക്കത്തിനിടയിലും പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാരിൻ്റെ അനുമതി(30 lakhs To Buy a New Car For The Chairman). ഏഴുവര്‍ഷം പഴക്കമുള്ള കാര്‍ മാറ്റി പുതിയത് വാങ്ങാന്‍ മന്ത്രിസഭയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 30 ലക്ഷം രൂപയാണ് അനുവദിച്ചത്.

വാഹനം തുടര്‍ച്ചയായി കേടാകുന്നതായും പുതിയ കാറിന് തുക അനുവദിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചെന്നു കാണിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഒരുലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയ ഇന്നോവ കാര്‍ മാറ്റണ്ടെന്നായിരുന്നു ധനവകുപ്പിൻ്റെ നിലപാട്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ ധനവകുപ്പ് അനുമതി നല്‍കി.

2017 മോഡല്‍ ഇന്നോവ ക്രിസ്റ്റ കാറാണ് നിലവിൽ ഉപയോഗിക്കുന്നത്. തുടര്‍ന്നാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷന്‍ കാര്‍ വാങ്ങുന്നതിന് 30,37,736 രൂപ അനുവദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com