
അങ്കമാലി: ശോച്യാവസ്ഥ നേരിടുന്ന അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ അറിയിച്ചു.
യാര്‍ഡ് നവീകരണ പദ്ധതിക്കാണ് ആദ്യം ശുപാര്‍ശ നല്‍കിയതെങ്കിലും അറ്റകുറ്റപ്പണിക്ക് എം.എൽ.എ ഫണ്ട് വിനിയോഗിക്കാനുള്ള ശുപാർശ തള്ളുകളായിരുന്നു. കോടികൾ മുടക്കി നിർമിച്ച കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതൽ അതീവ ശോച്യാവസ്ഥയിലാണ്.
മഴക്കാലമാകുമ്പോൾ വെള്ളം കയറി യാര്‍ഡ് കുണ്ടും കുഴിയുമാകുന്ന അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടി പലതവണ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും എം.എൽ.എ നിവേദനം നല്‍കിയിരുന്നു.