
തൃശൂർ: തൃശ്ശൂരിൽ പാമ്പുകടിയേറ്റ് 3 വയസുകാരി മരിച്ച സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായതായി റിപ്പോർട്ട്(snakebite). തൃശൂർ, പൊയ്യയി സ്വദേശികളുടെ മൂന്ന് വയസുള്ള മകൾക്കാണ് പാമ്പുകടിയേറ്റത്.
കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ കുട്ടിക്ക് ആന്റി വെനം നൽകാതെ സമയം നഷ്ടപെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഡോക്ടർമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ കമ്മറ്റി ശിപാർശ ചെയ്തിട്ടും ആരോഗ്യവകുപ്പ് നടപടി എടുക്കാൻ തയ്യാറായിരുന്നില്ല.