മസാല ദോശയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 3 വയസുകാരി മരിച്ചു | food poison

വിദേശത്തായിരുന്ന കുടുംബം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്
Food Poison
Published on

കൊച്ചി: ഭക്ഷ്യവിഷ ബാധയെത്തുടർന്ന് 3 വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു.

വിദേശത്തായിരുന്ന കുടുംബം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. കുട്ടിയും മാതാപിതാക്കളും മസാലദോശ കഴിച്ചു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്ന് എല്ലാവരും വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ, ആരോഗ്യനില വഷളായതോടെ ഒലീവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പുതുക്കാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Related Stories

No stories found.
Times Kerala
timeskerala.com