3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ.ക്യു.എ.എസ്

National quality accreditation
Published on

സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തൃശൂർ ജനറൽ ആശുപത്രി 94.27 ശതമാനം, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം 90.24 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. കൂടാതെ കണ്ണൂർ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിന് 90.80 ശതമാനത്തോടെ എൻ.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു. തൃശൂർ ജനറൽ ആശുപത്രിയ്ക്ക് എൻ.ക്യു.എ.എസ്. (94.27 ശതമാനം), മുസ്‌കാൻ (93.23 ശതമാനം), ലക്ഷ്യ (ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്റർ 94.32 ശതമാനം ലേബർ റൂം 90.56 ശതമാനം) എന്നീ സർട്ടിഫിക്കേഷനുകളാണ് ലഭിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ 277 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 169 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 30 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

ഇതുവരെ സംസ്ഥാനത്ത് ആകെ 17 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കൽ കോളേജുകൾക്കും 10 ജില്ലാ ആശുപത്രികൾക്കും 4 താലൂക്കാശുപത്രികൾക്കുമാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.

2 മെഡിക്കൽ കോളേജുകൾക്കും 5 ജില്ലാ ആശുപത്രികൾക്കുമാണ് ഇതുവരെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com