

കണ്ണൂർ: മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു, കണ്ണൂർ കുറുമാത്തൂർ സ്വദേശികളായ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് ദാരുണമായി മരിച്ചത്.(3-month-old baby dies after falling into well in Kannur)
കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിൻകരയിലേക്ക് പോയപ്പോൾ, കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് അമ്മ മുബഷിറ പോലീസിനോട് മൊഴി നൽകി. കുഞ്ഞ് കിണറ്റിൽ വീണ ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുഞ്ഞിൻ്റെ മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പോലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.