കൊച്ചി: പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ആണ് നടപടി നേരിടുന്നത്. കോടതിയിൽ പിഴ അടയ്ക്കാനെന്ന വ്യാജേന പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ.(3 excise officials suspended for collecting money from accused in the name of court)
കഞ്ചാവ് കൈവശം വെച്ച കേസിൽ പിടിക്കപ്പെട്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയോടാണ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടത്. കേസ് കോടതിയിലെത്തുമ്പോൾ അടയ്ക്കാനുള്ള പിഴയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ പണപ്പിരിവ്.
നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചതോടെ ഇവരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.