കോഴിക്കോട് കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് 3 മരണം: ഒരാൾ ഗുരുതരാവസ്ഥയിൽ | Accident

അപകടം നടന്നത് പുലർച്ചെ
കോഴിക്കോട് കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് 3 മരണം: ഒരാൾ ഗുരുതരാവസ്ഥയിൽ | Accident
Updated on

കോഴിക്കോട്: കുന്നമംഗലം മുറിയനാലിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറുമാണ് മരിച്ചത്. കാർ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരെ തിരിച്ചറിഞ്ഞു. (3 dead in car-pickup accident in Kozhikode)

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദേശീയപാത മുറിയനാലിൽ അപകടം സംഭവിച്ചത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താമരശ്ശേരി ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടം നടന്നയുടൻ നാട്ടുകാരും കുന്നമംഗലം പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com