
തിരുവനന്തപുരം : ചരിത്രത്തിൽ ആദ്യമായി അമ്മത്തൊട്ടിലിൽ 2 ജില്ലകളിലായി ഒരേ ദിനം 3 കുഞ്ഞുങ്ങൾ എത്തി. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണിത്. തിരുവനന്തപുരത്ത് രണ്ടും, ആലപ്പുഴയിൽ ഒന്നുമാണ് ലഭിച്ചത്. (3 Babies arrived at Ammathottil on the same day )
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞത് ഇതാദ്യമായാണ് എന്നാണ്.മൂന്നും പെൺകുഞ്ഞുങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.
ആലപ്പുഴയിൽ ലഭിച്ചത് 20 ദിവസം പ്രായമായ കുഞ്ഞിനെയാണ്. കുട്ടിക്ക് വീണ എന്ന് പേരിട്ടു. തിരുവനന്തപുരത്തെത്തിയ രണ്ടാഴ്ച പ്രായമുള്ള കുട്ടികൾക്ക് അക്ഷര, അഹിംസ എന്നിങ്ങനെ പേരുകളിട്ടു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.