നടിയെ ആക്രമിച്ച കേസ്; താരങ്ങൾ ഉൾപ്പെടെ 28 പേർ മൊഴി മാറ്റി | Actress attack case

ബിന്ദു പണിക്കർ, ഭാമ, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും ബന്ധുക്കളും മൊഴി മാറ്റി.
Pulsar Suni
Updated on

നടിയെ ആക്രമിച്ച കേസിൽ വിധി അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. ദിലീപ് എട്ടാം പ്രതിയും. കേസ് ആരംഭിച്ചതു മുതൽ ഇതുവരെ താരങ്ങൾ അടക്കം 28 പേരാണ് മൊഴി മാറ്റി പറഞ്ഞത്. ബിന്ദു പണിക്കർ, ഭാമ, സിദ്ദിഖ്, ഇടവേള ബാബു എന്നിവർ തുടങ്ങി ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും ബന്ധുക്കളും മൊഴി മാറ്റിപ്പറഞ്ഞവരുടെ കൂട്ടത്തിലുണ്ട്.

ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ, സിദ്ദിഖ്, ‌ നാദിർഷ, കാവ്യ മാധവൻ എന്നിവർക്കു പുറമേ പ്രൊഡക്ഷൻ മാനേജർ ഷൈൻ, നിർമാതാവ് രഞ്ജിത് എന്നിവരാണ് സിനിമാ മേഖലയിൽ നിന്ന് മൊഴി മാറ്റിയവർ. ഇവർക്കു പുറമേ കാവ്യയുടെ അമ്മ ശ്യാമള, അച്ഛൻ മാധവൻ, സഹോദരൻ മിഥുൻ, മിഥുന്‍റെ ഭാര്യ റിയ എന്നിവരും ദിലീപിന്‍റെ സഹോദരൻ അനൂപ്, അളിയൻ സൂരജ്, കാവ്യയുടെ ഡ്രൈവർ സുനീർ, കാവ്യയുടെ സ്ഥാപനത്തിന്‍റെ ജീവനക്കാരൻ സാഗർ വിൻസന്‍റ്, ദിലീപിന്‍റെ സെക്യൂരിറ്റി ദാസൻ എന്നിവരും മൊഴി മാറ്റി പറഞ്ഞിരുന്നു.

ഐജി ദിനേശൻ, രാഷ്ട്രീയ പ്രവർത്തകൻ ഉല്ലാസ് ബാബു, ബൈജു, ഉഷ, നിലിഷ, അപ്പുണ്ണി, ഷെർളി അജിത്, സബിത, റൂബി വിഷ്ണു, സലിം, ഡോ. ഹൈദർ അലി എന്നിവരും മൊഴി മാറ്റിയവരുടെ കൂട്ടത്തിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com