റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി: പരിസ്ഥിതി പ്രക്ഷോഭങ്ങളിൽ ശ്രദ്ധേയമായ ചാലിയാർ വിമോചന സമരത്തിന്റെ 25-ാം വാർഷികാഘോഷവും പരിസ്ഥിതി സമ്മിറ്റും വ്യാഴാഴ്ച വാഴയൂരിൽ നടക്കും. ചാലിയാർ ഏകോപന സമര സമിതിയും വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണോമസ് ) ഉം സംയുക്തമായാണ് പരിപാടിയൊരുക്കുന്നതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
'ചാലിയാർ വിമോചനത്തി ൻ്റെ 25-ാം വാർഷികവും, സമര പോരാളികളുടെ അനുസ്മരണവും, രണ്ടാം ഘട്ട ചാലിയാർ സ മരത്തിന് സമരാഗ്‌നി കൈമാറ്റവും' എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ സമൂഹ്യ, പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖരടക്കം പങ്കെടുക്കും. ജൂൺ 26 ന്, വ്യാഴം രാവിലെ 9.30- ന് ആരംഭിക്കുന്ന പരിപാടി ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാ ടനം ചെയ്യും. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി. പ്രിൻസിപ്പൽ പ്രൊഫ. ഇ.പി ഇമ്പിച്ചികോയ അധ്യക്ഷത വഹിക്കും.
പരിസ്ഥിതി പ്രവർത്തകനും ചാലിയാർ പോരാളിയും ആയ ഷുക്കൂർ വാഴക്കാട് മുഖ്യാതിഥിയാകും. ചാലിയാർ സമരം, ചരിത്രം, വർത്തമാനം എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. ചാലിയാർ സമര പോരാളികൾക്ക് ആദരാഞ്ജലിയർപ്പിക്കുന്ന രണ്ടാം സെഷൻ ടി.പി. മുഹമ്മദ് കാമിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.എ. പൗരൻ അധ്യക്ഷത വഹിക്കും. ഡോ. നുജൂ,മുജീബ് റഹ്മാൻ അക്കോട് “ചാലിയാർ വിമോചന സമരത്തിന്റെ നാൾവഴികൾ ”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നിർവഹിക്കും. വൈകുന്നേരം നടക്ക ന്ന സമാപന സെഷനിൽ 'ചാലിയാർ സമര പോരാളികൾ സമരാഗ്‌നി' സാഫി കോളജിലെ വിദ്യാർഥി കൂട്ടായ്മകൾക്ക് കൈമാറും. മാലിന്യ മുക്ത ചാലിയറിനുള്ള പ്രതിജ്ഞയോടെ സമ്മിറ്റിനു സമാപനം കുറിക്കും. അഡ്വ. പി.എ. പൗരൻ, നസ്റുല്ല വാഴക്കാട്, മുസ്തഫ മമ്പാട്, ജമാലുദ്ധീൻ, അൻവർ ഷരീഫ്, അബ്ദുസലാം, ഷാജഹാൻ മമ്പാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.