

തിരുവനന്തപുരം: കഴക്കൂട്ടം മേഖലയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിലോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. കഴക്കൂട്ടം സ്വദേശിനിയിൽ നിന്ന് 25 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായ കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.