
കൊച്ചി: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന(suicide). ആത്മഹത്യ വിഷയത്തിൽ ഇയാളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു.
യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൃത്തിനെ കുറിച്ച് പരാമർശമുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് പോലീസ് സംഘം ഒരുങ്ങുന്നത്. അതേസമയം യുവതിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകിയിട്ടുണ്ട്.
മാത്രമല്ല; പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും വീട്ടിൽ എത്തുകയും എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ആരോപണത്തിൽ സുരേഷ് ഗോപി പ്രതികരിക്കാൻ തയ്യാറായില്ല.