
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർത്ഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായത്. പലയിടങ്ങളിലായി സാധനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി. പൊലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതർ നൽകുന്ന വാദം എന്നും ബന്ധുക്കൾ പറയുന്നു.