
കൊല്ലം: കരുനാഗപ്പള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വളര്‍ത്തിയ 21 കഞ്ചാവ് ചെടികള്‍ പിടികൂടി. അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയത്.
ചെടികൾക്ക് പുറമേ അഞ്ച് ഗ്രാം കഞ്ചാവും, ആംപ്യൂളും പിടികൂടി. മുറിയില്‍ എസി അടക്കം ഉപയോഗിച്ചാണ് ഇയാൾ കഞ്ചാവ് ചെടികള്‍ വളർത്തിയിരുന്നത്.