പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.(21 Bihari children found without documents at railway station, Investigation)
കോഴിക്കോട്ടുള്ള ഒരു സ്ഥാപനത്തിൽ മതപഠനത്തിനായി എത്തിയതാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ കുട്ടികൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ രേഖകളോ രക്ഷിതാക്കളുടെ സമ്മതപത്രമോ ഹാജരാക്കാൻ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നവർക്ക് സാധിച്ചില്ല.
കുട്ടികളെ കൊണ്ടുവന്നതിന്റെ ഉദ്ദേശ്യത്തിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറി. കുട്ടികളെ എത്തിച്ചതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും മനുഷ്യക്കടത്ത് സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.