2024 ലെ ഹരിവരാസനം പുരസ്‌കാരം “കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്” | 2024 Harivarasanam Award

2024 ലെ ഹരിവരാസനം പുരസ്‌കാരം “കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്” | 2024 Harivarasanam Award
Published on

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള ചലച്ചിത്ര ഗാന രചയിതാവും, ഗായകനും, കവിയും, സംഗീത സംവിധായകനും,  നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ് ഇത്തവണ പുരസ്കാരം നൽകുക(2024 Harivarasanam Award). ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മകരവിളക്ക് ദിനമായ ജനുവരി 14 ന് പുരസ്‌കാരം സമ്മാനിക്കും. പ്രശസ്തമായ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളുടെ രചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതി.

2012ലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ വർഷം തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2022 ലെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനാണ് നൽകിയത്. 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com