വിവിധ ആശുപത്രികളിൽ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും; മന്ത്രിസഭായോഗം അനുമതി നൽകി | Veena George

കാസർകോട്, വയനാട് മെഡിക്കല്‍ കോളജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും.
veena george
Published on

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാന മന്ത്രിസഭായോഗത്തിൻേറതാണ് തീരുമാനം. കാസർകോട്, വയനാട് മെഡിക്കല്‍ കോളജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും. മുന്നോക്ക സമുദായ കമ്മീഷൻ പുനസംഘടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച സി.എൻ. രാമചന്ദ്രൻനായരാണ് കമ്മീഷൻെറ പുതിയഅധ്യക്ഷൻ.

സൂപ്പർ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടേയും മറ്റു ഡോക്ടര്‍മാരുടേയും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രികളില്‍ കൂടുതല്‍ മികച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎൻട്രോളജി 1, കാർഡിയോ തൊറാസിക് സർജൻ 1, അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി 9, ഒബി ആന്റ് ജി 9, പീഡിയാട്രിക്സ് 3, അനസ്തേഷ്യ 21, റേഡിയോഡയഗ്‌നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറൻസിക് മെഡിസിൻ 5, ഓർത്തോപീഡിക്സ് 4, ഇഎൻടി 1 എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിച്ചു.കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കുന്നതിന് സിഎംഒ 8, അസി. സർജൻ 4, കൺസൾട്ടന്റ് ഒബി ആന്റ് ജി 1, ജൂനിയർ കൺസൾട്ടന്റ് ഒബി ആന്റ് ജി 3, ജൂനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് 3, ജൂനിയർ കൺസൾട്ടന്റ് അനസ്തീഷ്യ 4, ജൂനിയർ കൺസൾട്ടന്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകൾ സൃഷ്ടിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com