തിരുവനന്തപുരം : രണ്ടു വർഷത്തിനിടെ കേരളത്തിലെ 201 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടിയെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് ലോക്സഭയിൽ രേഖാമൂലം രാധാകൃഷ്ണൻ എം പിയുടെ ചോദ്യത്തിന് മറുപടി നൽകിയത്.(201 Schools in Kerala were closed)
കേരളത്തിൽ ഉണ്ടായിരുന്ന 5014 സർക്കാർ സ്‌കൂളുകൾ 4809 എണ്ണമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി വി ശിവൻകുട്ടി ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം ആവശ്യപ്പെട്ടു.