നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 2000 കിലോയുടെ മത്സ്യ വിളവെടുപ്പ്

നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 2000 കിലോയുടെ മത്സ്യ വിളവെടുപ്പ്

Published on

തിരുവനന്തപുരം : നെട്ടുകാൽത്തേരിയിലെ "തുറന്ന ജയിലിൽ" നടത്തിയ മത്സ്യ കൃഷിയിൽ 2000 കിലോയുടെ വിളവെടുപ്പ് ലഭിച്ചു. ഈ മത്സ്യങ്ങൾ മറ്റ് ജയിലുകളിലേക്കും വിൽപനയ്ക്കുമായി ഉപയോഗിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ ആയിരുന്നു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. മത്സ്യ കൃഷി കൂടാതെ റംബുട്ടാൻ, കൂൺ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് കരിമീൻ കൃഷിയും നെട്ടുകാൽത്തേരിയിൽ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.

Times Kerala
timeskerala.com