
ഇരവിപുരം: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 200 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. കൊല്ലൂർവിള പള്ളിമുക്ക് വൈമുക്കിന് സമീപം കൊച്ചു തങ്ങൾ 227 രാജാ നിവാസിൽനിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. എക്സൈസ് എത്തുന്നതറിഞ്ഞ് വീട്ടുകാർ വീടുപൂട്ടി രക്ഷപ്പെട്ടു. ഇതിന് മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരും. കോഴിക്കച്ചവടത്തിന്റെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്.
വീടിന്റെ മുറിയിൽ ഒമ്പത് ചാക്കുകെട്ടുകളിലായാണ് പുകയില ഉൽപനങ്ങൾ സൂക്ഷിച്ചിരുന്നത്. സമീപപ്രദേശങ്ങളിലെ കടകൾക്ക് ഇവ നൽകുന്നത് ഇവിടെ നിന്നാണ്. ഇലക്ട്രോണിക്സ് ത്രാസ്സും പിടിച്ചെടുത്തു.