സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു : കൊച്ചി - പെരുമ്പാവൂർ റൂട്ടിൽ വൻ അപകടം, 20 പേർക്ക് പരിക്ക് | Accident

അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു : കൊച്ചി - പെരുമ്പാവൂർ റൂട്ടിൽ വൻ അപകടം, 20 പേർക്ക് പരിക്ക് | Accident
Published on

കൊച്ചി: എറണാകുളം പെരുമ്പാവൂർ അല്ലപ്രയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ അല്ലപ്ര കമ്പനിപ്പടിയിലാണ് അപകടം നടന്നത്. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 20-ഓളം പേർക്ക് പരിക്കേറ്റു.(20 people were injured in major accident in Kochi)

പരിക്കേറ്റവരെ ഉടൻ തന്നെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടം നടന്ന ഉടനെ നാട്ടുകാരും അതുവഴിയെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പോലീസ് എത്തി വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com