
മലപ്പുറത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ സാമ്പിൾ പരിശോധനാ ഫലംകൂടി നെഗറ്റീവ്. ഇന്നലെ പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എം പോക്സ് സ്ഥിരീകരിച്ച സംഭവത്തിൽ 27 പേരും നിരീക്ഷണത്തിലാണ്. 267 പേരാണ് നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കൻ്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. ഒരാള്‍ രോഗലക്ഷണങ്ങളുമായി ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ഇയാൾ ഉൾപ്പടെ നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തുടരുന്നുണ്ട്. നിപ ബാധിച്ച് മരണപ്പെട്ട 24 കാരൻ്റെ സഹപാഠികള്‍ക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.