

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്.
വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണമാണ് മോഷണം പോയത്.പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രത്തില്‍ നിന്ന് 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവ കാണാതായത്.പിന്നാലെ ക്ഷേത്രത്തിലെ സഹ പൂജാരിയെയും കാണാതാവുകയായിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പോറ്റി പിടിയിലാകുന്നത്. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ഫെഡറൽ ബാങ്കിൽ പണയം വച്ചതായും കണ്ടെത്തി.